മദര്‍ തെരേസയുടെ തിരുശേഷിപ്പ് 25ന് പാലാ രൂപതയിലെത്തിക്കും

187

കോട്ടയം: മദര്‍ തെരേസയുടെ തിരുശേഷിപ്പ് 25ന് പാലാ രൂപതയിലെത്തിക്കും. പാലായിലെത്തിക്കുന്ന തിരുശേഷിപ്പ് കെ.സി.വൈ.എം. രൂപതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രയാണമായി സ്ഥാപിക്കാനുള്ള കയ്യൂര്‍ ക്രിസ്തുരാജ് പള്ളിയിലെത്തിക്കും. ഉച്ചകഴിഞ്ഞു രണ്ടിനു പാലാ ബിഷപ്സ് ഹൗസില്‍നിന്നും തിരുശേഷിപ്പ് പ്രയാണം ആരംഭിക്കും. തുടര്‍ന്നു പാലാ, പ്രവിത്താനം, ഉള്ളനാട് വഴി കയ്യൂരിലെത്തും. കയ്യൂര്‍ ക്രിസ്തുരാജ് പള്ളി ചുറ്റിയുള്ള പ്രദക്ഷിണത്തിനുശേഷം 4.30നു തിരുശേഷിപ്പു പ്രതിഷ്ഠ നടക്കും. തിരുക്കര്‍മങ്ങള്‍ക്കു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നല്‍കും. തുടര്‍ന്നു കുര്‍ബാനയും മദര്‍ തെരേസയോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ഥനയും നടക്കും.തിരുശേഷിപ്പു പ്രയാണത്തിനും പ്രതിഷ്ഠയ്ക്കും കയ്യൂര്‍ പള്ളി വികാരി ഫാ. ജോസഫ് വടക്കേമംഗലത്തും കെ.സി.വൈ.എം. ഭാരവാഹികളും നേതൃത്വം നല്‍കും. പത്രസമ്മേളനത്തില്‍ കെ.സി.വൈ.എം.പാലാ രൂപതാ ഡയറക്ടര്‍ ഫാ. ജോസഫ് ആലഞ്ചേരി, കെ.സി.വൈ.എം. രൂപതാ പ്രസിഡന്‍റ് ജിനു മാത്യു, അനില്‍ പുത്തന്‍പുര, ജോണ്‍സ് ജോസ് എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

NO COMMENTS

LEAVE A REPLY