‘മിണ്ടീം പറഞ്ഞും സന്തോഷ വാര്‍ദ്ധക്യത്തിന്റെ രഹസ്യം’ എന്ന പേരില്‍ പ്രചോദനാത്മക കൂട്ടായ്മ നടത്തി

147

കാസറഗോഡ് : കേരള കൗണ്‍സിലേഴ്‌സ് ആന്റ് ട്രയിനേഴ്‌സ് ട്രേഡ് യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പരവനടുക്കം സര്‍ക്കാര്‍ വൃദ്ധമന്ദിരത്തില്‍ ‘മിണ്ടീം പറഞ്ഞും സന്തോഷ വാര്‍ദ്ധക്യത്തിന്റെ രഹസ്യം’ എന്ന പേരില്‍ പ്രചോദനാ ത്മക കൂട്ടായ്മ സംഘടിപ്പിച്ചു. പരവനടുക്കം വൃദ്ധ മന്ദിരം സൂപ്രണ്ട് സെബാസ്റ്റ്യന്‍ അഗസ്റ്റ്യന്‍ ഉദ്ഘാ ടനം ചെയ്തു.

കെ സി ടി ടി യു ജില്ല പ്രസിഡന്റ് കെ പി ശ്രീരാജ് അധ്യക്ഷനായി.ബദിയടുക്ക മാര്‍ത്തോമ കോളേജ് സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍ ടി കെ അമ്രീന്‍,കൗണ്‍സിലര്‍ എം രാമചന്ദ്ര,സെയ്ക്ക ഫയസ് എന്നിവര്‍ ക്ലാസെടുത്തു. വൃദ്ധമന്ദിരം അന്തേവാസികളുടെ മാനസികോല്ലാസത്തിനും സര്‍ഗ്ഗശേഷി വിനിമയത്തിനുമായി ബദിയടുക്ക മാര്‍ത്തോമ്മ കോളേജ് വിദ്യാര്‍ഥികള്‍ വിവിധ കലാപാരിപാടികള്‍ അവതരിപ്പിച്ചു

NO COMMENTS