സി-ആപ്റ്റ് ടാലി എഡ്യൂക്കേഷനുമായി ധാരണാപത്രം ഒപ്പിട്ടു

164

സംസ്ഥാന സർക്കാർ സ്വയംഭരണ സ്ഥാപനമായ കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന് (സി-ആപ്റ്റ്) കീഴിലുള്ള സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാദമിയും ടാലി എഡ്യൂക്കേഷൻ പ്രൈവറ്റ് ലിമിറ്റഡും (ടിഇപിഎൽ) ധാരണാപത്രം ഒപ്പുവച്ചു.

വ്യവസായ മാനദണ്ഡങ്ങൾക്കനുസൃതമായി സി-ആപ്റ്റിന്റെ ടാലി കോഴ്‌സുകൾ പരിഷ്‌കരിക്കാൻ ഈ ധാരണാപത്രത്തിലൂടെ ടാലി എഡ്യൂക്കേഷൻ സി-ആപ്റ്റിനെ സഹായിക്കും. സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാദമി, കേരളത്തിലെ ടാലി പങ്കാളികൾ എന്നിവയിലൂടെ രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് മൂന്നു മാസത്തെ ടാലി കോഴ്‌സിനു ശേഷം ഓൺലൈനായി പരീക്ഷ നടത്തി സി-ആപ്റ്റും ടാലിയും സംയുക്തമായി ഒരു കോ-ബ്രാൻഡഡ് സർട്ടിഫിക്കറ്റ് വിദ്യാർത്ഥികൾക്ക് നൽകാനും ധാരണയായിട്ടുണ്ട്.

ടാലി എഡ്യൂക്കേഷൻ സി.ഇ.ഒ. മനീഷ് ചൗധരി, സി-ആപ്റ്റ് മാനേജിംഗ് ഡയറക്ടർ പ്രൊഫ. (ഡോ.) അബ്ദുൾ റഹിമാൻ എന്നിവർ സന്നിഹിതരായിരുന്നു.

NO COMMENTS