മധ്യപ്രദേശില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടത് പൊലീസ് വെടിവെപ്പില്‍ തന്നെയെന്ന് ആഭ്യന്തര മന്ത്രി

212

ദില്ലി: ഒടുവില്‍ സത്യം സമ്മതിച്ച് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍. മാന്സോറില്‍ അഞ്ച് കര്‍ഷകര്‍ കൊല്ലപ്പെട്ടത് പൊലീസ് വെടിവെപ്പില്‍ തന്നെയെന്ന് ആഭ്യന്തര മന്ത്രി ഭൂപേന്ദ സിംഗ് അറിയിച്ചു. ഇതേ തുടര്‍ന്ന് മാന്‍സോറിലെ ജില്ലാ കലക്ടറേയും പൊലീസ് സുപ്രണ്ടിനേയും സ്ഥലം മാറ്റി. ഇതിനിടെ, സംസ്ഥാന സര്‍ക്കാരിന്‍റെ വിലയ്ക്ക് വകവെയ്ക്കാതെ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കളെ കാണാന്‍ മാന്സോറിലേക്ക് തിരിച്ചു.
സമരത്തിനിടെ കര്‍ഷകരുടെ ഇടയില്‍ നുഴഞ്ഞുകയറിയ സാമഹ്യവിരുദ്ധരാണ് വെടിവെച്ചത് എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ ഇത് വരെയുള്ള നിലപാട്.പൊലീസ് പിറകില്‍ നിന്ന് വെടിവെച്ചുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിട്ടും തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇക്കാര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് കര്‍ഷകര്‍ മരിച്ചത് പൊലീസ് വെടിവെയ്പില്‍ തന്നെയെന്ന് ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിംഗ് സമ്മതിച്ചത്ഇ തിന് തൊട്ടുപിന്നാലെ ജില്ലാ കലക്ടറേയും പൊലീസ് സൂപ്രണ്ടിനെയും സ്ഥലം സര്‍ക്കാര്‍ സ്ഥലം മാറ്റി . കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാനെത്തിയെ കലക്ടറെ കഴിഞ്ഞ ദിവസം ജനങ്ങള്‍ വിരട്ടി ഓടിച്ചിരുന്നു.

NO COMMENTS