ഉയര്‍ന്ന എംആര്‍പി രേഖപ്പെടുത്തി പാക്കറ്റിലാക്കിയ ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്

413

ന്യൂഡല്‍ഹി: വിമാനത്താവളങ്ങള്‍, മള്‍ട്ടി പ്ലസ് മാളുകള്‍ എന്നിവിടങ്ങളില്‍ ഉയര്‍ന്ന എംആര്‍പി രേഖപ്പെടുത്തി പാക്കറ്റിലാക്കിയ ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. പാക്കറ്റില്‍ വില്‍ക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ക്ക് ഒരു സംസ്ഥാനത്ത് രണ്ട് എംആര്‍പി പാടില്ല. രണ്ടു എംആര്‍പി ഉണ്ടെങ്കില്‍, കുറഞ്ഞ തുക ആണ് ഈടാക്കേണ്ടത് എന്നും സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വിമാനത്താവളങ്ങള്‍, മള്‍ട്ടി പ്ലസ് മാളുകള്‍ എന്നിവിടങ്ങളില്‍ ഉയര്‍ന്ന എംആര്‍പി രേഖപ്പെടുത്തി കുപ്പിവെള്ളം വില്‍ക്കരുത് എന്ന് ദേശിയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. കമ്മീഷന്റെ ഈ ഉത്തരവ് പാക്കറ്റില്‍ ആക്കി വില്‍ക്കുന്ന മറ്റ് ഭക്ഷ്യ വസ്തുക്കള്‍ക്കും ബാധകം ആണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു അയച്ച കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഒരു സംസ്ഥാനത്ത് രണ്ടു എംആര്‍പി പാടില്ല എന്നും കേന്ദ്ര ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രാലയം വ്യക്തമാക്കി. രണ്ടു എംആര്‍പികള്‍ ഉണ്ടെങ്കില്‍ കുറഞ്ഞ എംആര്‍പി ആണ് ഉപഭോക്താവില്‍ നിന്ന് ഈടാക്കേണ്ടത്. ഈ ഉത്തരവ് കര്‍ശനം ആയി പാലിക്കണം എന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അയച്ച സര്‍ക്കുലറില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. പാക്കറ്റില്‍ ആക്കിയ ഭക്ഷ്യ വസ്തുക്കള്‍ ഉയര്‍ന്ന എം ആര്‍ പി രേഖപ്പെടുത്തി വില്‍ക്കുന്ന എന്ന് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്രം സംസ്ഥാനങ്ങളോട് അടിയന്തിര നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാക്കറ്റില്‍ ആക്കി വില്‍ക്കുന്ന ബ്രെഡിന്റെ തൂക്കം ഉള്‍പ്പടെ ഉറപ്പു വരുത്തണം എന്നും കേന്ദ്ര ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു

NO COMMENTS

LEAVE A REPLY