കൊല്‍ക്കത്ത : മുന്‍ ഇന്ത്യന്‍ നായകന് എം എസ് ധോണിയെ പത്മഭൂഷണ്‍ പുരസ്കാരത്തിനായി ബിസിസിഐ ശുപാര്‍ശ ചെയ്തു. പത്മ പുരസ്കാരങ്ങള്‍ക്കായി ബിസിസിഐ ഇക്കുറി ധോണിയുടെ പേര് മാത്രമേ ശുപാര്‍ശ ചെയ്തിട്ടുള്ളൂവെന്ന് ഭാരവാഹികളായ ഒരാള്‍ പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും മികച്ച ക്രിക്കറ്റ് ക്യാപ്റ്റനായ ധോണിക്ക് നേരത്തെ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ്ഗാന്ധി ഖേല്‍ രത്ന ലഭിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പ് കിരീടങ്ങള്‍ നേടിക്കൊടുത്ത ക്യാപ്റ്റനാണ് ധോണി. ഇന്ത്യയ്ക്കായി 90 ടെസ്റ്റും 303 ഏകദിനങ്ങളും ധോണി കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ ആറ് സെഞ്ചുറി അടക്കം 4876 റണ്‍സും ഏകദിനത്തില്‍ 10 സെഞ്ചുറി അടക്കം 9737 റണ്‍സും നേടി.