തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി വാസുദേവൻ നായരോടുള്ള ആദരസൂചകമായി സംസ്ഥാന സർക്കാർ നാളെയും മറ്റന്നാളും (ഡിസംബർ 26, 27) തീയതികളില്‍ സംസ്ഥാനത്ത് ഔദ്യോഗികമായി ദുഃഖാചരണം പ്രഖ്യാപിച്ചു. നാളെ ചേരാനിരുന്ന മന്ത്രിസഭായോഗം ഉള്‍പ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നല്‍കി.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു എം.ടി യുടെ അന്ത്യം. മൃതദേഹം ഇന്ന് തന്നെ നടക്കാവ് കൊട്ടാരം റോഡിലെ വീട്ടിലേക്ക് കൊണ്ടുപോവും. പൊതുദർശനത്തിന് ശേഷം നാളെ വൈകിട്ട് അഞ്ച് മണിക്ക് മാവൂർ റോഡ് സ്മശാനത്തില്‍ സംസ്‌കരിക്കും.