മുഹമ്മദ്‌ റാഫി പുരസ്‌കാരം പള്ളിച്ചൽ സുരേഷിന്

138

തിരുവനന്തപുരം : ജെ. മുഹമ്മദ്‌ റാഫി സ്മാരക പുരസ്‌കാരം നാഷണൽ കോളേജിലെ അദ്ധ്യാപകൻ പള്ളിച്ചൽ സുരേഷിന് മുൻ എം. എൽ. എ ശരത്ചന്ദ്രപ്രസാദ്‌ സമ്മാനിച്ചു.ജെ. മുഹമ്മദ്‌ റാഫി അനുസ്മരണത്തോടനുബന്ധിച്ച് ഫ്രീഡം ഫിഫ്റ്റി അധ്യാപന രംഗത്തെ മികവിന് നൽകുന്ന പുരസ്‌കാരമാണ് തിരുവനന്തപുരം പ്രസ്സ് ക്ലബിൽ നടന്ന ചടങ്ങിൽ സുരേഷിന് സമ്മാനിച്ചത് .ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതി, വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാർ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ, സി. ഡബ്ല്യൂ. സി ചെയർപേഴ്സൺ അഡ്വ. ഷാനിഫ ബീഗം, നൗഷാദ് തോട്ടുംകര തുടങ്ങിയവർ പങ്കെടുത്തു .

NO COMMENTS

LEAVE A REPLY