കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) മാനേജിംഗ് ഡയറക്ടറായി എ.പി.എം. മുഹമ്മദ് ഹനീഷിനെ നിയമിച്ചു.
ഏലിയാസ് ജോര്‍ജ് രാജിവച്ച ഒഴിവിലാണു നിയമനം. നിലവില്‍ സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ എംഡിയായി പ്രവര്‍ത്തിച്ചുവരുന്ന മുഹമ്മദ് ഹനീഷിനു കെഎംആര്‍എല്‍ എംഡിയായി പൂര്‍ണ അധികച്ചുമതലയാണു നല്‍കിയിരിക്കുന്നത്.
വ്യാഴാഴ്ച രാവിലെ 11നു കെഎംആര്‍എല്‍ ആസ്ഥാനത്തെത്തി ഏലിയാസ് ജോര്‍ജില്‍ നിന്നു മുഹമ്മദ് ഹനീഷ് ചുമതല ഏറ്റെടുക്കും.