ജീവിതത്തിൽ നന്മ മാത്രം അടയാളപ്പെടുത്തിയ നിസ്വാർത്ഥനായ നേതാവ് യൂ. എം. മുജീബ് മൊഗ്രാലിന് വേണ്ടി അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു

222

അബുദാബി : അബുദാബി കെ എം സി സി കാസറഗോഡ് ജില്ലാ മുൻ ജനറൽ സെക്രട്ടറിയും ഇന്ത്യൻ ഇസ്ലാമിക് സെന്റര് സ്പോർട്സ് സെക്രട്ടറിയുമായി പ്രവർത്തിച്ച അബുദാബിയിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മത രംഗങ്ങളിലെ നിറ സാന്നിധ്യവും ആയിരുന്ന മർഹൂം മുജീബ് മൊഗ്രാലിന്റെ പേരിൽ അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി അനുസ്മരണ യോഗവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു .

ജീവിതത്തിൽ നന്മ മാത്രം അടയാളപ്പെടുത്തിയ നിസ്വാർത്ഥനായ കെ എം സി സി നേതാവിനെയാണ് മുജീബ് മൊഗ്രാലിന്റെ വിയോഗത്തിലൂടെ നഷ്ടമായിരുക്കുന്നതെന്നും പ്രവാസ ലോകത്ത് സർവ മേഖലകളിലും നിറഞ്ഞു നിൽകുമ്പോൾ തന്നെ നാടിന്റെ നന്മക്കായ് ഇടപെടുകയും , ഉത്തരവാദിത്വങ്ങളിലും ഇടപാടുകളിലും കൃത്യതയും കണിശതയും പാലിച്ചും ആരോടും പുഞ്ചിരിച്ചു കൊണ്ട് സ്നേഹപ്പൂർവം ഇടപെടുകയും ചെയുന്ന നിഷ്കളങ്കനായ നേതാവിനെയാണ് മുജീബ് മൊഗ്രാലിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്നും, ജീവിതത്തിൽ നന്മ മാത്രം അടയാളപ്പെടുത്തിയത് കൊണ്ടാകാം അദ്ദേഹത്തെ കുറിച്ച് സുഹൃത്തുക്കളും പരിചയപ്പെട്ടുവരും സംഘടനകളും വാതോരാതെ പറഞ്ഞു കൊണ്ടിരിക്കുന്നതും വിയോഗം ഉൾക്കൊള്ളാനാവാതെ ഇന്നും വിതുമ്പി കൊണ്ടിരിക്കുന്നതെന്നും നേതാക്കന്മാർ അനുസ്മരണ പ്രഭാഷണത്തിലൂടെ പറഞ്ഞു .

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് ശനിയാഴ്ച നടന്ന പരിപാടിയിൽ ഹാഫിസ് സൈൻ സഖാഫി ഉള്ളാൾ ,അബ്ദുൽ റഹ്മാൻ ഹാജി കംബള ,സകീർ കമ്പാർ തുടങ്ങിയവർ പ്രാർത്ഥനാ സദസ്സിന് നേതൃതം നൽകി. തുടർന്ന് നടന്ന അനുസ്മരണ യോഗം കെ എം സി സി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അസിസ് പെർമുദെയുടെ അധ്യക്ഷതയിൽ അബുദാബി കെ എം സി സി ആക്ടിങ് പ്രസിഡന്റ് അഷറഫ് പൊന്നാനി ഉദ്ഘാടനം ചെയ്തു.

അബുദാബി കെ എം സി സി വൈസ് പ്രെസിഡന്റുമാരായ അബ്ദുൽ ബാസിത് ,അനീസ് മാങ്ങാട് ,കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുൽ റഹിമാൻ ഹാജി ,ജനറൽ സെക്രട്ടറി പി കെ അഷ്‌റഫ് ,ട്രെഷറർ ഉമ്പു ഹാജി പെർള , കാസറഗോഡ് ജില്ലാ സെക്രട്ടറി സമീർ തായലങ്ങാടി , പി കെ അഹമ്മദ് ബല്ലാ കടപ്പുറം , ഷമീർ തൃക്കരിപ്പൂർ , അബ്ദുൽ റഹിമാൻ പൊവ്വൽ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി .

ജില്ലാ ഭാരവാഹികളായ ഇസ്മായിൽ മുഗളി ,അഷറഫ് ഉളുവാർ , അസിസ് കിഴൂർ , സത്താർ കുന്നുംകൈ ,ഹനീഫ് മാങ്ങാട് , സുലൈമാൻ കാനക്കോട് , റാഷിദ് എടത്തോട് മഞ്ചേശ്വരം മണ്ഡലം ഭാരവാഹികളായ സീനിയർ വൈസ് പ്രസിഡന്റ് ഷെരീഫ് ഉറുമി ,അബ്ദുൽ റഹ്മാൻ ഹാജി കംബള ,ഇബ്രാഹിം ജാറ ,നിസാർ ഹൊസങ്കടി ,സുനൈഫ് പേരാൽ ജില്ലാ മുൻ സെക്രട്ടറി ഹനീഫ് ചള്ളങ്കയം , മണ്ഡലം മുൻ വൈസ് പ്രസിഡന്റ് സിദ്ദീഖ് സ്പീഡ് , കെ എം സി സി കാഞ്ഞങ്ങാട് മണ്ഡലം പ്രെഡിഡന്റ് സലാം സി എച് ,തൃക്കരിപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ് ഇസ്മായിൽ ഉദിനൂർ ,കാസറഗോഡ് മണ്ഡലം ജനറൽ സെക്രട്ടറി അഷറഫ് അടൂർ മുൻ ട്രഷറർ ഷാഫി നാട്ടക്കൽ കാഞ്ഞങ്ങാട് മുൻസിപ്പൽ പ്രസിഡന്റ് യാഖൂബ് ,സെക്രട്ടറി മൊയ്‌ദീൻ ബല്ല ,വിവിധ പഞ്ചായത്ത് നേതാക്കളായ അഷറഫ് പി എച് പള്ളങ്കോട് ,തസ്‌ലീം ആരിക്കാടി ,സകീർ കമ്പാർ മുഹമ്മദ് ഡാനിഷ് , ലത്തീഫ് ചിന്നമുഗർ ,അബ്ദുല്ല മതിലോടി ,ഷമീർ മുഗു ,ഫാറൂഖ് സീതാങ്കോളി ,സിദ്ദിഖ് ഡി .എം ,ഹാരിസ് കുഞ്ചത്തൂർ, ശംസുദ്ധീൻ ബങ്കര മഞ്ചേശ്വരം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു

മണ്ഡലം ആക്ടിങ് സെക്രട്ടറി അബ്ദുൽ ലത്തീഫ് ഈറോഡി സ്വാഗതവും മണ്ഡലം ട്രഷറർ ഖാലിദ് ബംബ്രാണ നന്ദിയും പറഞ്ഞു .

തയ്യാറാക്കിയത്: ഖാലിദ് ബ൦മ്പ്രാണ

NO COMMENTS

LEAVE A REPLY