കൊല്ലം: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ മുകേഷ് എംഎല്‍എ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ സിപിഎം ജില്ലാ കമ്മറ്റിക്ക് അതൃപ്തി. മുകേഷ് നടത്തിയ പരാമര്‍ശങ്ങള്‍ ഒഴിവാക്കാമായിരുന്നെന്നും ഇക്കാര്യത്തില്‍ മുകേഷില്‍നിന്നു വിശദീകരണം തേടുമെന്നും കൊല്ലം ജില്ലാ കമ്മറ്റി അറിയിച്ചു. പാര്‍ട്ടി അംഗമല്ലെങ്കില്‍ കൂടി ജനപ്രതിനിധി എന്ന നിലയിലാകും പാര്‍ട്ടി വിശദീകരണം ആവശ്യപ്പെടുക.