കൊല്ലം: ദിലീപിനെ വിശ്വസിച്ചു പോയെന്ന് കൊല്ലം എംഎല്‍എ മുകേഷ്. സ്വന്തം സഹോദരനെപ്പോലെയാണ് ദിലീപിനെ കണ്ടത്. ദിലീപ് പറയുന്നത് മുഴുവന്‍ സത്യമാണെന്നു കരുതി. അതു കൊണ്ടാണ് ദിലീപിന്റെ കൂടെ നിന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പങ്കാളിയാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ അപലപിച്ചിരുന്നതായും മുകേഷ് പറഞ്ഞു. ഒരു കൊല്ലം പള്‍സര്‍ സുനി തന്റെ ഡ്രൈവറായി ജോലി ചെയ്തു. അയാള്‍ ക്രിമിനലാണെന്ന് അറിഞ്ഞിരുന്നില്ല. അമിതവേഗത്തെത്തുടര്‍ന്നാണ് ഇയാളെ മാറ്റിയത്. നടിയെ വിളിച്ച് അനുഭാവം അറിയിച്ചിരുന്നു. പരാതിയോ സംശയമുണ്ടോ എന്ന് നടിയോട് ചോദിച്ചപ്പോള്‍ ഇല്ലെന്നാണ് അറിയച്ചതെന്നും മുകേഷ് പറഞ്ഞു.