മുംബെെ: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി മുകേഷ് അംബാനി. ദക്ഷിണ മുംബെെ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മിലിന്ദ് ദിയോറയ്ക്കാണ് മുകേഷ് അംബാനി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
പിന്തുണ അറിയിച്ച് മുകേഷ് അംബാനി സംസാരിക്കുന്നതിന്‍റെ വീഡിയോ മിലിന്ദ് തന്നെയാണ് ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. റഫാല്‍ ഇടപാടിലെ അഴിമതികള്‍ ഉന്നയിച്ച് സഹോദരന്‍ അനില്‍ അംബാനിക്കെതിരെ കര്‍ശന വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസ് ഉന്നയിക്കമ്പോഴാണ് അതേ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ മുകേഷ് അംബാനി പിന്തുണച്ചിരിക്കുന്നത്.