മുകേഷ് അംബാനി – ലോകത്തിലെ സമ്പന്ന ക്ലബിൽ ഇടം പിടിച്ച ഏഷ്യയിലെ ഏക വ്യക്തി

95

മുംബൈ : ലോകത്തിലെ സമ്പന്ന ക്ലബിലെ ആദ്യ പത്തില്‍ ഇടം പിടിച്ച ഏഷ്യയിലെ ഏക വ്യക്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെന്ന് ബ്ലൂംബര്‍ഗ് ബില്യനേഴ്‌സ് പറഞ്ഞു.

റിലയന്‍സിന്റെ 42ശതമാനം ഉടമസ്ഥതയിലുള്ള അംബാനിയുടെ ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിലേക്ക് നിക്ഷേപം നടത്തിയതില്‍ നിന്ന് കൂടതല്‍ നേട്ടമുണ്ടാക്കിയിരുന്നു. കമ്ബനിയെ അറ്റകടരഹിതമാക്കിയെന്ന് കഴിഞ്ഞ ദിവസം റിലയന്‍സ് അറിയിച്ചിരുന്നു.

അംബാനിയുടെ ആസ്തി ഡോളര്‍ 64.5 ബില്യണ്‍ ആയി ഉയര്‍ന്നതോടെയാണ് ഒറാക്കിള്‍ കോര്‍പ്പിന്റെ ലാരി എലിസണിനെയും ബെറ്റന്‍കോര്‍ട്ട് മെയേഴ്‌സിന്റെ ഫ്രാന്‍സിസ് ഫ്രാന്‍കോയിസിനെയും മറികടന്ന് അദ്ദേഹം ഒമ്ബതാം സ്ഥാനത്തെത്തിയത്.

NO COMMENTS