ന്യൂഡല്‍ഹി: പാകിസ്ഥാനുമായി ചേര്‍ന്ന് ഇന്ത്യയെ ആക്രമിക്കാനാണ് ചൈനയുടെ ശ്രമമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്. ഇന്ത്യയും ചൈനയും തമ്മില്‍ തുടരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്ര നിലപാടില്‍ മാറ്റം വരുത്തണമെന്നും അദ്ധേഹം പറഞ്ഞു. ചൈനയില്‍ നിന്ന് വലിയ വെല്ലുവിളിയാണ് ഇന്ത്യ നേരിടുന്നത്. വര്‍ഷങ്ങളായി ഇക്കാര്യം കേന്ദ്രത്തെ ധരിപ്പിക്കാന്‍ താന്‍ ശ്രമിക്കുന്നുണ്ടെന്നും ചൈന പാകിസ്ഥാനുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും പറഞ്ഞു. ഇന്ത്യയെ ആക്രമിക്കാന്‍ അവര്‍ ഒരുങ്ങിക്കഴിഞ്ഞു. കാശ്മീരില്‍ പാക് സേനയുമായി ചൈന സഖ്യമുണ്ടാക്കി. എന്നും ശൂന്യവേളയില്‍ മുലായം പറഞ്ഞു. ഇന്ത്യയെ ആക്രമിക്കാനായി പാകിസ്ഥാന്‍ ചൈനയില്‍ ആണവായുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തെപ്പറ്റി ഇന്ത്യന്‍ ഇന്റലിജന്‍സ് വിഭാഗം വിശദമായി അന്വേഷിക്കണമെന്നും മുലായം ആവശ്യപ്പെട്ടു.