ന്യൂഡല്‍ഹി : മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കി കുറയ്ക്കും. ജലനിരപ്പ് 139 അടിയാക്കി കുറയ്ക്കാമെന്ന് മുല്ലപ്പെരിയാര്‍ സമിതി സുപ്രീംകോടതിയെ അറിയിച്ചു. ഘട്ടം ഘട്ടമായി ജലം തുറന്നുവിടുമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. അമിത ജലം കേരളത്തിലേക്ക് ഒഴുക്കിവിട്ടാല്‍ പ്രളയത്തില്‍ മുങ്ങി കേരളത്തിന്റെ ദുരിതം ഇരട്ടിയാകും. അതിനാൽ അമിതമായി ഒഴുക്കിക്കളയുന്ന ജലം തമിഴ്‌നാട് തന്നെ കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടു. തമ്മിലടിക്കാനുള്ള സമയമല്ല ഇതെന്നും കോടതി വിമര്‍ശിച്ചു. തുടര്‍ന്ന് ഒഴുക്കിക്കളയുന്ന വെള്ളം കൊണ്ടുപോകാമെന്ന് തമിഴ്‌നാട് സമ്മതിക്കുകയായിരുന്നു.