ഇടുക്കി : മുല്ലപ്പെരിയാര്‍ ഡാം ഇന്ന് രാവിലെ 11. 30 ന് തുറക്കും. മൂന്ന് ഷട്ടറുകള്‍ ( V2, V3 & V4) 0.30 മീറ്റര്‍ ഉയര്‍ത്തി 534 ക്യുസെക്‌സ് ജലം പുറത്തു വിടുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലി ക്കണം. രണ്ടു മണിക്കൂറിനുശേഷം 1000 ഘനയടിയായി വെള്ളത്തിന്റെ അളവ് ഉയര്‍ത്തും. മുല്ലപ്പെരിയാര്‍ ഡാം തുറക്കാന്‍ എല്ലാ മുന്‍കരുതലും സ്വീകരിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.