കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നയിക്കുന്ന ജനമഹായാത്രയോട് അനുബന്ധിച്ച് പ്രദര്‍ശിപ്പിക്കുന്ന ഡോക്യുമെന്ററി വന്‍ ഹിറ്റായി. ‘നിലവിളികള്‍ക്കിടയില്‍ നീതിയുടെ ഇടിമുഴക്കം’ എന്ന ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത് പി.റ്റി.ചാക്കോയാണ്. 12 മിനിറ്റ് നീണ്ട ഡോക്യുമെന്ററിയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണം തുറന്നു കാട്ടുകയും എ.ഐ.സി.സി. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രാധാന്യം വരച്ചു കാട്ടുകയും ചെയ്യുന്നു. കെ.പി.സി.സി. പ്രസിഡന്റ് പ്രസംഗിക്കുന്ന 140 വേദികളിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നുണ്ട്. തിരുവനന്തപുരം ഡി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. വിപിന്‍ ജോസാണ് ഡോക്യുമെന്ററി പ്രദര്‍ശനത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍.