ചാരുംമൂട് (ആലപ്പുഴ): മുസ്ലിം വിരുദ്ധ പരാമർശത്തിലൂടെ വർഗീയ ധ്രുവീകരണമാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള ലക്ഷ്യമിടുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വളരെ ആപത്കരമായ പ്രസ്താവനയാണിത്. പിള്ളയ്ക്കെതിരേ കെപിസിസി മുൻകൈയെടുത്ത് പരാതി നൽകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
കുമ്മനം രാജശേഖരൻ ഒരിക്കലും ശുദ്ധരാഷ്ട്രീയത്തിന്റെ വക്താവല്ല, വർഗീയതയുടെ വക്താവാണ്. മാറാട് കലാപത്തിലും നിലയ്ക്കൽ സമരത്തിലും കുമ്മനത്തെ കേരളം കണ്ടത് വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന്റെ മുൻനിരയിലാണ്. അദ്ദേഹത്തെ ഒരിക്കലും ശുദ്ധ രാഷ്രീയത്തിന്റെ വേദിയിൽ കണ്ടിട്ടില്ലന്നും മുല്ലപ്പള്ളി പറഞ്ഞു.
ആറ്റിങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ശ്രീധരൻപിള്ളയുടെ വിവാദ പ്രസംഗം. ഇസ്ലാമാണെങ്കിൽ ചില അടയാളമൊക്കെയുണ്ടല്ലോ എന്നും ഡ്രസ് എല്ലാം മാറ്റി നോക്കിയാലല്ലേ അറിയാൻ പറ്റുകയുള്ളുവെന്നും പിള്ള പറഞ്ഞു.