തിരുവനന്തപുരം: നിയമസഭ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതി പ്രമേയം തള്ളിയ കേരള ഗവർണർ ബിജെപിയുടെ അംഗീകൃത ഏജന്റിനെപ്പോലെ പെരുമാറുന്നതവെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.
കേന്ദ്രസർക്കാരിന്റെ തെറ്റായ നടപടികൾക്കെതിരെ പ്രതികരിക്കാൻ നിയമസഭയക്ക് സ്വാതന്ത്ര്യമുണ്ട്. അതിനു ഭരണഘടനപരമായ സാധ്യതയുണ്ടോയെന്ന് പരിശോധിക്കേണ്ടത് നിയമജ്ഞരാണെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരേ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ ബിജെപിയുടെ ഏക എംഎൽഎ പോലും അനുകൂലിച്ചു. എന്നിട്ടാണ് ഗവർണറുടെ വിചിത്രമായ നിലപാടെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.