തിരുവനന്തപുരം : ശബരിമലയുടെ നിയന്ത്രണം ആര്‍എസ്എസിനെ ഏല്‍പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആര്‍എസ്എസും സിപിഎമ്മും തമ്മിലുള്ള രഹസ്യധാരണ ഒരിക്കല്‍ക്കൂടി പുറത്തായി. ശബരിമലയെ അയോധ്യയാക്കിയേ അടങ്ങൂ എന്ന വാശിയിലാണ് ഇരുകൂട്ടരും.
പോലീസിന്റെ നിഴല്‍പോലും അവിടെ ഇല്ലാതെ വന്നപ്പോള്‍ ഭക്തജനങ്ങളും സ്ത്രീകളും മാധ്യമപ്രവര്‍ത്തകരും വഴിയാധാരമായി. സന്നിധാനത്തിന്റെ പൂര്‍ണ നിയന്ത്രണം ആര്‍എസ്എസുകാര്‍ കയ്യടക്കി. പോലീസിന്റെ മെഗാഫോണ്‍ വരെ ആര്‍എസ്എസ് നേതാവിന്റെ കയ്യിലായിരുന്നു. അതിലൂടെയാണ് ആര്‍എസ്എസുകാര്‍ക്ക് നിര്‍ദേശം നല്കിയത്.
50 വയസുകഴിഞ്ഞ സ്ത്രീകളെയും ആര്‍എസ്എസ് കടുത്ത പരിശോധനയ്ക്കു വിധേയമാക്കി. മാധ്യമ പ്രവര്‍ത്തകരെ വീണ്ടും ആക്രമിച്ചു. ആര്‍എസ്എസ് സന്നിധാനം പിടിച്ചെടുത്തിട്ടും മുഖ്യമന്ത്രി നിസംഗമായാണ് പ്രതികരിച്ചത്. ശബരിമലയില്‍ എല്ലാം ഭദ്രമാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഞെട്ടിപ്പിച്ചെന്ന് മുല്ലപ്പള്ളി പറഞ്ഞു.
പാവനമായ 18-ാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ കയറിനിന്നാണ് ആര്‍എസ്എസ് നേതാവ് അണികള്‍ക്കു നിര്‍ദേശം നല്‍കിയത്. ദേവസ്വം ബോര്‍ഡ് മെംബര്‍ ഇരുമുടിക്കെട്ടില്ലാതെ 18-ാം പടി കയറുന്നതു കണ്ടു. ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കുതില്‍ ആര്‍എസ്എസും ഇടതുപക്ഷവും തമ്മില്‍ മത്സരിക്കുകയാണ്. ശബരിമല ഇരു കൂട്ടരുടെയും ശക്തിപ്രകടമായി മാറിയെന്നും മുല്ലപ്പള്ളി പറഞ്ഞു.
ശബരിമലയെ ആദരിക്കുകയും വിശ്വസിക്കുകയും ചെയ്യുവര്‍ക്ക് സഹിക്കാന്‍ പറ്റുന്ന കാര്യങ്ങളല്ല അവിടെ നടക്കുത്. ഇരു കൂട്ടരും സംയമനത്തിന്റെ പാതയിലേക്കു തിരിച്ചുവരണമെന്നു വിവേകമതികള്‍ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.