ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ആര്‍.എസ്. എസിന് മുമ്പില്‍ മുട്ടുമടക്കിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

155

തിരുവനന്തപുരം : ശബരിമല വിഷയത്തെ ഹൈന്ദവ ശക്തികളുടെ ഏകീകരണത്തിനുള്ള ദേശീയ അജണ്ടയാക്കി വളര്‍ത്തി കൊണ്ടുവരാനാണ് ബി.ജെ.പിയും സംഘപരിവാറും ശ്രമിക്കുന്നതെന്നും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ കേരള സന്ദര്‍ശനവേളയില്‍ ഇതുമായി ബന്ധപ്പെട്ട സമഗ്രചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മണ്ഡലകാലത്ത് തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റേയും ദേവസ്വം ബോര്‍ഡിന്റേയും നടപടയില്‍ പ്രതിഷേധിച്ചും ശബരിമലയില്‍ ഏര്‍പ്പെടുത്തിയ പോലീസ് രാജിനുമെതിരേയും നന്ദന്‍കോട് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ആസ്ഥാനത്തിന് മുന്‍പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ശബരിമലയെ മറ്റൊരു അയോദ്ധ്യയാക്കാനുള്ള സുവര്‍ണ്ണാവ സരമായി കണ്ട് ബി.ജെ.പിയും ആര്‍.എസ്.എസും കൃത്യമായരൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. അതനുസരിച്ചുള്ള കുറ്റമറ്റരീതിയിലുള്ള ആസൂത്രിതമായ പ്രവര്‍ത്തനങ്ങളാണ് ബി.ജെ.പി, സംഘപരിവര്‍ ശക്തികളുടേത്. ഇത് തിരിച്ചറിഞ്ഞ് ഈ പ്രശ്നത്തെ നമ്മള്‍ ഗൗരവത്തോടെ കാണണം. ദൗര്‍ഭാഗ്യവശാല്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് എല്ലാ സഹായവും നല്‍കുന്ന നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന തെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ആര്‍.എസ്. എസിന് മുമ്പില്‍ മുട്ടുമടക്കി. ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് കുടിവെള്ളവും ശൗചാലയം ഉള്‍പ്പടെയുള്ള അടിസ്ഥന സൗകര്യമൊരുക്കു ന്നതില്‍ സര്‍ക്കാരും ദേവസ്വംബോര്‍ഡും പരാജയപ്പെട്ടു. ആയിരക്കണ ക്കിന് പൊലീസിനെ വിന്യസിപ്പിച്ച് ശബരിമല പ്രശ്നത്തിന് പരിഹാരമുണ്ടാ ക്കാമെന്ന മൗഢ്യമാണ് മുഖ്യമന്ത്രിക്ക്. ശബരിമലയില്‍ ഭരണകൂട ഭീകരതയാണ് പോലീസിനെ വിന്യസിപ്പിക്കുന്നതിലൂടെ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.ഭക്തരുടെ സഞ്ചാരസ്വാതന്ത്ര്യം പോലും തടസ്സപ്പെടുത്തി.

സര്‍വകക്ഷിയോഗത്തില്‍ കോണ്‍ഗ്രസ് മുന്നോട്ട് വച്ച പ്രശ്നപരിഹാര നിര്‍ദ്ദേശങ്ങളോട് നിഷേധാത്മക നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ബി.ജെ.പിയുടേയും സി.പി.എമ്മിന്റേയും ലക്ഷ്യം ശബരിമല വിഷയം ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണ്. സര്‍വകക്ഷി യോഗത്തില്‍ ആമുഖപ്രസംഗത്തില്‍ മുഖ്യമന്ത്രിയും ബി.ജെ.പി അധ്യക്ഷനും പരസ്പരം പുകഴ്ത്താന്‍ മത്സരിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. അതില്‍ നിന്നും തന്നെ ശബരിമല വിഷയത്തില്‍ ഇരുകൂട്ടരുടേയും രാഷ്ട്രീയ സമീപനം വ്യക്തമാണ്. തൃപ്തി ദേശായിയെ പോലുള്ള ആക്റ്റിവിസ്റ്റുകളെ പൊലീസിനെ ഉപയോഗിച്ച് ശബരി മലയില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന വ്യഗ്രത അപഹാസ്യമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

NO COMMENTS