മൃണാള്‍ സെന്നിന്റെ നിര്യാണത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുശോചിച്ചു

173

തിരുവനന്തപുരം : വിഖ്യാത ചലച്ചിത്രകാരന്‍ മൃണാള്‍ സെന്നിന്റെ നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുശോചിച്ചു. ഇന്ത്യന്‍ സിനിമയില്‍ നവതരംഗം സൃഷ്ടിച്ച അദ്ദേഹം ലോകസിനിമാ ഭൂപടത്തില്‍ ഇടം നേടിയ സംവിധായകനായിരുന്നു. മൃണാള്‍ സെന്നിന്റെ നിര്യാണം ഇന്ത്യന്‍ സിനിമയ്ക്ക് കനത്ത നഷ്ടമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

NO COMMENTS