തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു മാസമായി ഭരണസ്തംഭനമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മന്ത്രിമാരും ഉദ്യോഗസ്ഥരും ഒരു മാസമായി വനിതാമതിലിന് പുറകെയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭ പോലും ചേരാത്തത് അംഗീകരിക്കാന്‍ ആകില്ല. എന്തിനാണ് വനിതാ മതില്‍ എന്നതിന് ഇപ്പോഴും വ്യക്തത ഇല്ലെന്നു മുല്ലപ്പള്ളി പറഞ്ഞു. വനിതാ മതിലിനായി സര്‍ക്കാര്‍ സംവിധങ്ങള്‍ ദുരുപയോഗം ചെയ്യുന്നു എന്നും മുല്ലപ്പള്ളി പറഞ്ഞു.