തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ ബിജെപിയും സംഘപരിവാര്‍ സംഘടനകളും വിഷയത്തെ സമുദായവത്കരിക്കുകയും രാഷ്ട്രീയവത്കരിക്കുകയുമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിജെപിക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ വിധിയെ മറികടക്കാന്‍ നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയെ സംഘര്‍ഷഭൂമിയാക്കുവാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും സിപിഎമ്മും ബിജെപിയും കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുകയാണന്നെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.