തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ അസിഹിഷ്ണുതാ രാഷ്ട്രീയമാണെന്ന്
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വര്‍ഗീയ, ഫാസിസ്റ്റ് ശക്തികള്‍ രാജ്യത്ത് അഴിഞ്ഞാടുന്നത് ചെറുക്കാന്‍ പൊലീസ് കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാലര വര്‍ഷമായി നടക്കുന്ന ഈ അസഹിഷ്ണുതാ രാഷ്ട്രീയം രാജ്യത്ത തുടരുകയാണെന്നും ആര്‍ക്കും സ്വതന്ത്രമായും നിര്‍ഭയമായും അഭിപ്രായം പറയാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യം വിലക്കപ്പെടുന്ന നിലയാണ് ഇപ്പോഴുള്ളത്. എതിര്‍ക്കുന്നവരെ കൊല്ലുന്ന രീതി തുടരുകയാണ്. ശബരിമല സ്ത്രീ പ്രവേശനത്തെ വൈകാരിക വിഷയമാക്കരുത്. തികച്ചും സമാധാനപരമായി വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കുകയെന്നതാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാട്. അതില്‍ ഒരിക്കലും വെള്ളം ചേര്‍ത്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആശ്രമം സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.