നേതൃമാറ്റത്തിനായുളള മുറവിളിക്കിടെ സ്വയം മാറില്ലെന്ന നിലപാടുമായി മുല്ലപ്പളളി

15

തിരുവനന്തപുരം: നേതൃമാറ്റത്തിനായുളള മുറവിളിക്കിടെയും സ്വയം മാറില്ലെന്നാണ് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രന്റെ നിലപാട്. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പരാജയത്തെ തുടര്‍ന്ന് ഇന്ദിരാ ഭവനില്‍ ആരേയും കാണാതെ നിശബ്ദനായി മുല്ലപ്പളളി. രാവിലെ എത്തിയെങ്കിലും ഗേറ്റുകള്‍ അടച്ച്‌ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

അധ്യക്ഷൻ മുറിയില്‍ നിന്ന് അദ്ദേഹം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. അതിനിടെ കെ.പി.സി.സി ഓഫീസിലെത്തിയ കെ. മുരളീധരന്‍ മുല്ലപ്പളളി യുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മടങ്ങി. മുല്ലപ്പളളിയെ മാറ്റണമെന്ന് എ ഗ്രൂപ്പ് പരസ്യമായി ആവശ്യപ്പെടും. ഇങ്ങനെ ഉറങ്ങുന്ന ഒരു കെ.പി.സി.സി പ്രസിഡന്റിനെ പാര്‍ട്ടിക്ക് ആവശ്യമുണ്ടോ എന്ന ചോദ്യവുമായി ഹൈബി ഈഡന്‍ എം പി തന്നെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തുന്നത് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന മുല്ലപ്പളളി, ഹൈക്കമാന്‍ഡിന് തീരുമാനമെടുക്കാമെന്ന നിലപാടിലാണ്.

പാര്‍ട്ടി തകര്‍ന്നടിഞ്ഞിട്ടും മാറ്റത്തിനായി കൂട്ടക്കലാപം ഉയരുമ്ബോഴും കുലുക്കമില്ലെന്ന നിലപാടിലാണ് മുല്ലപ്പളളി കെ.പി.സി.സി ആസ്ഥാനത്ത് തുടരുന്നത് എന്നാണ് ആക്ഷേപം.

NO COMMENTS