ഓട്ടോയില്‍ എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച്‌ യുവതി കടന്നുകളഞ്ഞു

142

വസായ്: നിര്‍ത്തിയിട്ട ഓട്ടോയില്‍ എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച്‌ യുവതി കടന്നുകളഞ്ഞു. യുവതിയെ പോലീസ് അന്വേഷിക്കുന്നു. റെയില്‍വേ സ്റ്റേഷനരികിലെ എസ് ടി ബസ് ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരുന്ന സുനില്‍ ഭീല് എന്ന യുവാവിന്റെ ഓട്ടോറിക്ഷയിലായിരുന്നു യുവതി കുഞ്ഞിനെ ഉപേക്ഷിച്ചത്. തുടര്‍ന്ന് മാണിക്ക്പുര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തി കുഞ്ഞിനെ കാന്തിവ്ലി ശതാബ്ദി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച വൈകിട്ട് നാട്ടില്‍നിന്നെത്തുന്ന മാതാപിതാക്കളെ സ്വീകരിക്കാന്‍ ബസ് ഡിപ്പോയില്‍ ഓട്ടോ നിര്‍ത്തിയശേഷം റെയില്‍വേ സ്റ്റേഷനില്‍ പോയി മടങ്ങിവരുന്നതിനിടയിലാണ് തുണിയില്‍ പൊതിഞ്ഞനിലയില്‍ പിന്‍സീറ്റില്‍ കുഞ്ഞിനെ കണ്ടത്.ഉടന്‍ പൊലീസ് സ്റ്റേഷനിലെത്തി കുഞ്ഞിനെ ഏല്‍പിക്കുകയായിരുന്നു. ശിശുവിനെ ഉപേക്ഷിച്ച യുവതിയെ കണ്ടെത്താന്‍ പോലീസ് സമീപ പ്രദേശങ്ങളിലെ ആശുപത്രികളില്‍ അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം നവിമുംബൈ ഖാര്‍ഘര്‍ ആശാലയത്തിന് കൈമാറുമെന്ന് സീനിയര്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY