മുംബൈ : ഉറാന് നാവിക താവളത്തിലേയ്ക്ക് ആയുധധാരികള്‍ കടന്നതായുള്ള സംശയത്തെ തുടര്‍ന്ന് മുംബൈയില്‍ നാവികസേനയുടെ അതീവ ജാഗ്രതാ നിര്‍ദേശം. പ്രദേശത്ത് കറുത്തവേഷമിട്ട ആയുധധാരികളെ കണ്ടതായി രണ്ട് വിദ്യാര്‍ത്ഥികളാണ് പോലീസിനെ അറിയിച്ചത്. ഇവര്‍ നാലഞ്ചുപേരുണ്ടായിരുന്നുവെന്നും സംശയാസ്പദമായ സാഹചര്യത്തില്‍ മുഖം മറച്ച നിലയില്‍ കാണപ്പെട്ട ഇവരുടെ കൈവശം തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.ഇതേതുടര്‍ന്ന് നാവിക-വ്യോമ സേനകള്‍ സ്ഥലത്ത് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. സ്ഥലത്തെ സ്കളുകളിലും കോളജുകളിലും ഉള്‍പ്പെടെ തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.മുംബൈയില്‍ ആറേഴ് ദിവസമായി കനത്ത മഴയാണ്. ഇതേതുടര്‍ന്ന് ഗതാഗത പ്രശ്നങ്ങളും നേരിടുന്നുണ്ട്. ഇതിനിടെയാണ് ഇത്തരത്തില്‍ ഒരു ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.