ഐ പി എല്ലിൽ – ഇന്ന് മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ ഏറ്റുമുട്ടും.

240

മുംബൈയുടെ തട്ടകത്തില്‍ രാത്രി 8 നാണു മത്സരം .അതേസമയം ഐപിഎല്‍ നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ കനത്ത തിരിച്ചടിയാണ് മുംബൈ ഇന്ത്യന്‍സിന് നേരിടേണ്ടി വരുന്നത്. സ്റ്റാര്‍ പേസര്‍ അല്‍സാരി ജോസഫിന് തോളിന് പരിക്കേറ്റതാണ് രോഹിത് ശര്‍മയ്ക്കും കൂട്ടര്‍ക്കും തിരിച്ചടിയായിരിക്കുന്നത്. കഴിഞ്ഞദിവസം പരിക്കേറ്റ താരത്തിന് ഈ സീസണില്‍ ഇനി കളിക്കാന്‍ സാധിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

ഐപിഎല്‍ അരങ്ങേറ്റത്തില്‍ ജോസഫ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ 12 റണ്‍സ് ആറുവിക്കറ്റ് നേടിയിരുന്നു. പരിക്ക് ഗുരുതരമല്ലെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിശദ പരിശോധനയില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം ജോസഫിന് വിശ്രമം വേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍.

NO COMMENTS