ലഹോര്‍ • മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ടു കഴിഞ്ഞ മാസം അറസ്റ്റിലായ ലഷ്കറെ തയിബ മുന്‍ ഭീകരനെ പാക്കിസ്ഥാന്‍ കുറ്റവിമുക്തനാക്കി. സുഫയാന്‍ സഫറിനെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കപ്പെടാത്ത സാഹചര്യത്തിലാണു വിട്ടയയ്ക്കുന്നതെന്നു പാക്ക് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി വ്യക്തമാക്കി. 2008ലെ മുംബൈ ഭീകരാക്രമണത്തിനു സാമ്ബത്തികസഹായം നല്‍കിയെന്നാണു സഫറിനെതിരായ കേസ്.
ഒളിവിലായിരുന്ന സഫറിനെ ഖൈബര്‍ പക്തൂന്‍ഖ്വാ പ്രവിശ്യയില്‍നിന്നാണു കഴിഞ്ഞ മാസം പിടികൂടിയത്. പാക്ക് പഞ്ചാബ് പ്രവിശ്യാ സ്വദേശിയായ ഇയാള്‍ അടക്കം 21 പേരാണു മുംബൈ ആക്രമണത്തില്‍ പിടികിട്ടാപ്പുള്ളികള്‍. ആക്രമണത്തിന്റെ സൂത്രധാരനായ ലഷ്കറെ തയിബ കമാന്‍ഡര്‍ സാക്കിയുര്‍ റഹ്മാന്‍ ലഖ്വി കഴിഞ്ഞ വര്‍ഷം ജാമ്യം നേടിയശേഷം ഒളിവിലാണ്.പത്തു ലഷ്കര്‍ ഭീകരര്‍ നടത്തിയ മുംബൈ ഭീകരാക്രമണത്തില്‍ 166 പേരാണു കൊല്ലപ്പെട്ടത്.