നഗരസഭ മേയ‌ര്‍ സൗമിനി ജെയിനിനെതിരെ അവിശ്വാസ പ്രമേയം – വോട്ടെടുപ്പ് ഇന്ന്

121

കൊച്ചി: നഗരസഭ മേയ‌ര്‍ സൗമിനി ജെയിനിനെതിരെ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ഉച്ചക്ക്​ രണ്ടരയോടെ അവിശ്വാസപ്രമേയ നടപടികള്‍ ആരംഭിക്കും.പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് ഇന്ന്.

സൗമിനി ജെയി​നി​​​ന്റെ കഴിഞ്ഞ നാല് വര്‍ഷത്തെ ഭരണം പരാജയമാണെന്ന് ആരോപിച്ചാണ് ഇടതുപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. കോണ്‍ഗ്രസിനുള്ളില്‍ തന്നെ മേയര്‍ക്കെതിരായ വികാരമുണ്ടെന്നും ഇത് ഉപകരിക്കുമെന്നും ഏ​ഴ്​ യു.ഡി.എഫ്​ അംഗങ്ങളും ഒരു ബി.ജെ.പി അംഗവും മേയര്‍ക്കെതിരെ ​നിലപാട്​ എടുക്കുമെന്നുമാണ്​ പ്രതിപക്ഷം കരുതുന്നത്​.

മേയര്‍ സ്ഥാനം വെച്ചു മാറുന്നതുമായി ബന്ധപ്പെട്ട്​ കരാറുണ്ടായിരുന്നുവെന്ന്​ വാദിക്കുന്ന​ ഒരു വിഭാഗം യു.ഡി.എഫ്​ അംഗങ്ങളുടെ പിന്തുണയും മേയര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തില്‍ ഉണ്ടാവുമെന്നും​ പ്രതിപക്ഷം പ്രതീക്ഷിക്കുന്നു​. അതേസമയം, അവിശ്വാസ പ്രമേയ നടപടിക്രമങ്ങളില്‍ നിന്ന് വിട്ടുനിന്ന് വോട്ടെടുപ്പ് മാറ്റി വെപ്പിക്കാനാണ് യു.ഡി.എഫ്​ ശ്രമിക്കുന്നത്​. 74 അംഗ കൗണ്‍സിലില്‍ രണ്ട്​ ബിജെപി​ അംഗങ്ങളും 34 എല്‍.ഡി.എഫ്​ അംഗങ്ങളും 38 യു.ഡി.എഫ് അംഗങ്ങളുമാണുള്ളത്.അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ചക്ക്​ ക്വാറം തികയണമെങ്കില്‍ പകുതിയില്‍ കൂടുതല്‍ അംഗങ്ങള്‍ ആവശ്യമാണ്​. അതിനാല്‍ അംഗങ്ങളാരും തന്നെ കൗണ്‍സില്‍ യോഗത്തില്‍ പ​​ങ്കെടുക്കരുതെന്ന്​ യു.ഡി.എഫ് ​േനതൃത്വം​ നിര്‍ദേശം നല്‍കിയിട്ടുണ്ട്​.

ചര്‍ച്ചക്കുള്ള അവസരം പ്രതിപക്ഷത്തിന്​ നല്‍കാതെ നടപടികള്‍ നീട്ടിക്കൊണ്ടുപോവുകയാണ്​ യു.ഡി.എഫി​​ന്റെ ലക്ഷ്യം. ബി.ജെ.പി അംഗങ്ങളും നടപടി ക്രമങ്ങളില്‍ നിന്ന്​ വിട്ടു നിന്നേക്കുമെന്നാണ്​ വിവരം.

NO COMMENTS