നിരാഹാര സമരം നടത്തുന്ന പൊമ്പിള ഒരുമൈ പ്രവര്‍ത്തകരുടെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍

195

മൂന്നാര്‍: മൂന്നാറില്‍ മന്ത്രി എംഎം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന പൊമ്ബിള ഒരുമൈ പ്രവര്‍ത്തകരുടെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നിരാഹാരമിരുന്ന രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റി. ഗോമതിയും കൗസല്യയും സമരപ്പന്തലില്‍ നിരാഹാരം തുടരുകയാണ്. എം എം മണിയുടെ വിവാദ പരാമര്‍ശത്തെത്തുടര്‍ന്നാണ് പൊമ്ബിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നിരാഹാരസമരം നടത്തുന്നത്. മന്ത്രി രാജിവെയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പൊമ്ബിള ഒരുമൈ പ്രവര്‍ത്തകര്‍.

NO COMMENTS

LEAVE A REPLY