പാര്‍ലമെന്ററി പരിസ്ഥിതി സമിതി മൂന്നാര്‍ സന്ദര്‍ശിച്ചു

330

മൂന്നാര്‍: കൈയേറ്റങ്ങള്‍ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പാര്‍ലമെന്ററി പരിസ്ഥിതി സമിതി മൂന്നാര്‍ സന്ദര്‍ശിച്ചു. രേണുക ചൗധരി എംപിയുടെ നേതൃത്വത്തില്‍ പതിനൊന്നംഗ സംഘമാണ് മൂന്നാര്‍ സന്ദര്‍ശിച്ചത്.
കാലവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സമിതി പരിശോധിക്കുന്നത്. പരിസ്ഥിതി, വനം, റവന്യു വകുപ്പ് ഉദ്യോഗസ്ഥരില്‍നിന്നു സംഘം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ചൗധരി അറിയിച്ചു.

NO COMMENTS

LEAVE A REPLY