മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റാണെന്ന് റവന്യൂമന്ത്രി

231

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റാണെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിനുശേഷം കയ്യേറ്റം ഒഴിപ്പിക്കാന്‍ തടസ്സം നേരിട്ടിട്ടില്ല. മുഖ്യമന്ത്രിക്ക് ഏതു വകുപ്പിനെ ക്കുറിച്ചും അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നും റവന്യൂമന്ത്രി നിയമസഭയില്‍ പറഞ്ഞു. അതേസമയം മുന്നാറിലെ കയ്യേറ്റമൊഴിപ്പിക്കലില്‍ തീരുമാനങ്ങള്‍ അട്ടിമറിക്കപ്പെടുന്നുവെന്ന് ആരോപിച്ച്‌ പ്രതിപക്ഷം അടിയന്തര പ്രമേത്തിന് നോട്ടീസ് നല്‍കി. പിടി തോമസ് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.

NO COMMENTS

LEAVE A REPLY