മൂന്നാറില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലംമാറ്റം

222

തിരുവനന്തപുരം: കൈയേറ്റമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ പുറത്താക്കിയതിന് പിന്നാലെ മൂന്നാറില്‍ റവന്യൂ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റി. കയ്യേറ്റമൊഴിപ്പിക്കല്‍ നടപടിക്ക് മുമ്ബില്‍നിന്ന നാല് പേരെയാണ് ഒറ്റദിവസം സ്ഥലം മാറ്റിയത്. സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ സ്ക്വാഡിലെ വിശ്വസ്തര്‍ക്കെതിരെയാണ് നടപടി. അഡീഷനല്‍ തഹസില്‍ദാര്‍ ഷൈജു ജേക്കബ്, ഹെഡ് ക്ലര്‍ക്ക് ജി ബാലചന്ദ്രപിള്ള, ക്ലാര്‍ക്കുമാരായ പികെ സോമന്‍, പികെ സിജു എന്നിവരെയാണ് സ്ഥലം മാറ്റിയത്.
ശ്രീറാം വെങ്കിട്ടരാമന്‍ ഔദ്യോഗിക ചുമതലകള്‍ ഒഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് സ്ക്വാഡിലെ മറ്റു നാല് പേര്‍ക്കെതിരെയുള്ള നടപടി.കൈയേറ്റമൊഴിപ്പിക്കല്‍ നടപടികളുടെ ചുമതലയുണ്ടായിരുന്ന അഡീഷണല്‍ തഹസില്‍ദാര്‍ ഷൈജു ജേക്കബിനെ ഒരാഴ്ച മുമ്ബ് തൊടുപുഴയിലേക്ക് സ്ഥലം മാറ്റിയിരുന്നു. സിപിഎമ്മിന് പുറമെ പ്രാദേശിക സിപിഐ നേതൃത്വത്തിന്റെ സമ്മര്‍ദത്തിന്റെ ഫലമാണ് ഈ ഉദ്യോഗസ്ഥരുടെ സ്്ഥലംമാറ്റം.

NO COMMENTS