തിരുവനന്തപുരം: സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് പിന്നാലെ റവന്യൂ ഉദ്ദ്യോഗസ്ഥരെയും സ്ഥലം മാറ്റിയ നടപടി മരവിപ്പിച്ചു. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഇടപെട്ടാണ് സ്ഥലം മാറ്റം റദ്ദാക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. കയ്യേറ്റമൊഴിപ്പിക്കല്‍ സംഘത്തിലെ 4 പേരെയാണ് കഴിഞ്ഞ ദിവസം മാറ്റിയത്. ആര്‍ഡിഒ ഓഫീസിലെ ഹെഡ് ക്ലര്‍ക്ക്, സര്‍വ്വേയര്‍ എന്നിവരുള്‍പ്പെടെയുള്ളവരെയാണ് മാറ്റിയത്. ദേവികുളം അഡീഷണല്‍ തഹസില്‍ദാരെ നേരത്തെ സ്ഥലംമാറ്റിയിരുന്നു. സ്ഥലം മാറ്റങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് മന്ത്രി ഇടപെടുകയായിരുന്നു.