ന്യൂഡല്‍ഹി: മൂന്നാറിലെ കയ്യേറ്റങ്ങള്‍ അന്വേഷിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ധവേ. രാഷ്ട്രീയ വിവാദങ്ങള്‍ക്കല്ല മറിച്ച് പരിസ്ഥിതിക്കായിരിക്കണം പ്രാഥമിക പരിഗണന നല്‍കേണ്ടത്. കയ്യേറ്റം കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.