മൂന്നാര്‍: കയ്യേറ്റമൊഴുപ്പിച്ച് പാപ്പാത്തിച്ചോലയില്‍ വീണ്ടും കുരിശ് സ്ഥാപിച്ചു. അഞ്ചടി ഉയരമുള്ള മരക്കുരിശാണ് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം പൊളിച്ച് നീക്കിയ അതേ സ്ഥാനത്താണ് പുതിയ കുരിശ്. കഴിഞ്ഞ ദിവസം റവന്യൂ അധികൃതര്‍ പൊളിച്ചുമാറ്റിയ കുരിശ് നിന്നിരുന്ന അതേ സ്ഥലത്തു തന്നെയാണ് പുതിയ കുരിശും സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ പുതിയ കുരിശുമായി ബന്ധമില്ലെന്ന് സ്പിരിറ്റ് ഇന്‍ ജീസസ് വ്യക്തമാക്കി.