മൂന്നാറിലെ കൈയേറ്റം : സിപിഎം-സിപിഐ തർക്കം രൂക്ഷമാകുന്നു

240

ഇടുക്കി: റവന്യൂ മന്ത്രിയുടെ മുൻ ദൗത്യസംഘ തലവൻ സുരേഷ് കുമാറിന്റെയും സന്ദർശനത്തോടെ മൂന്നാറിലെ കൈയ്യേറ്റ വിഷയങ്ങളും സിപിഎം സിപിഐ തർക്കവും വീണ്ടും രൂക്ഷമാകുന്നു. സുരേഷ് കുമാർ വൻകിട കമ്പനികളുടെ പണം കൈപ്പറ്റുന്ന ആളാണെന്നും റവന്യൂ മന്തി ജനവികാരം മനസ്സിലാക്കാതെ പ്രതികരിക്കുന്നുവെന്നും ആരോപിച്ച് ദേവികുളം എഎൽഎ എസ് രാജേന്ദ്രൻ തന്നെ രംഗത്തെത്തി. മൂന്നാറിലെ കൈയ്യേറ്റങ്ങൾ അതിരൂക്ഷമാണെന്ന മുൻ ദൗത്യ സംഘ തലവൻ സുരേഷ് കുമാറിന്റെ പ്രതികരണത്തിനെതിരെയായിരുന്നു ദേവികുളം എംഎൽഎയുടെ രൂക്ഷമായ ആരോപണം. ദേവികുളം സബ്ബ് കളക്ടർ സർക്കാർ നയങ്ങളാണ് നടപ്പാക്കുന്നത് എന്നതിനാൽ സിപിഎം സമരത്തിന്റെ പേരിൽ സ്ഥലം മാറ്റില്ലെന്നമുളള റവന്യൂ മന്ത്രിയുടെ നിലപാട് ജനതാൽപര്യം മനസ്സിലാക്കാതെ അപക്വമായുളളതാണെന്നു എസ് രാജേന്ദ്രൻ വിമർശിച്ചു. ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ സുരേഷ് കുമാറാകാൻ ശ്രമിക്കുകയാണെന്നും എസ് രാജേന്ദ്രൻ ആരോപിച്ചു. കൈയ്യേറ്റ മാഫിയക്കു കൂട്ടു നിൽക്കന്നവർക്കു വേണ്ടടി സബ് കലക്ടറെ മാറ്റരുതെന്ന എഐവൈഎഫ് നിവേദനവുമായ് സിപിഐയും ഉറച്ചു നിൽക്കുന്നതോടെ മൂന്നാർ വിഷയത്തിൽ വീണ്ടും സിപിഐ പോരു മുറുകകുകയാണ്.

NO COMMENTS

LEAVE A REPLY