ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബി.ജെ.പി നേതൃത്വത്തെ വിമർശിക്കുന്ന കത്താണ് മുരളീ മനോഹർ ജോഷിയുടേതെന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനാണ് അദ്ദേഹം പരാതി നൽകിയിരിക്കുന്നത്.
മുരളി മനോഹർ ജോഷി മറ്റൊരു മുതിർന്ന നേതാവ് എൽ.കെ അദ്വാനിക്ക് എഴുതിയതെന്ന പേരിലാണ് കത്ത് പ്രചരിക്കുന്നത്. താൻ ഇങ്ങനെ ഒരു കത്തെഴുതിയിട്ടില്ലെന്ന് വ്യക്തമാക്കിയ ജോഷി ഇത് പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ആകെ 120 സീറ്റുകളും അദ്യഘട്ട വോട്ടെടുപ്പ് നടന്ന 91 മണ്ഡലങ്ങളിൽ 810 സീറ്റുകളും മാത്രമെ ലഭിക്കുയെന്നുമാണ് കത്തിൽ പറയുന്നത്. മറ്റ് പാർട്ടികൾ സീറ്റ് തരാമെന്ന് പറഞ്ഞിരുന്നെങ്കിലും താന് പോകാൻ തയ്യാറായില്ലെന്നുമാണ് കത്തിൽ പറയുന്നു.