തഞ്ചാവൂരില്‍ അമ്മായി അമ്മയെ മരുമകള്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊന്നു

182

തഞ്ചാവൂര്‍: തഞ്ചാവൂരില്‍ അമ്മായി അമ്മയെ മരുമകള്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊന്നു. അവിഹിത ബന്ധം കണ്ടു പിടിച്ചതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. മരുമകളെ പോലീസ് അറസ്റ്റ് ചെയ്തു.തഞ്ചാവൂരിലെ കീഴവാസലിലെ 67 കാരിയായ മീനമ്മാളിനെയാണ് 32 കാരിയായ ഇലക്യ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊന്നത്. സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നതിങ്ങനെയാണ്: ആറ് മാസം മുന്‍പാണ് ഇലക്യയുടെ ഭര്‍ത്താവ് ജയകുമാര്‍ മരിച്ചത്. തുടര്‍ന്ന് ജയകുമാറിന്റെ മാതാവ് മീനമ്മാളിനൊപ്പം താമസിച്ചുവരികയായിരുന്നു ഇലക്യയും രണ്ടു കുട്ടികളും.ഇതിനിടെ ഇലക്യ അയല്‍വാസിയായ യുവാവുമായി പ്രണയത്തിലായി.ആരുമില്ലാത്ത അവസരത്തില്‍ ഇയാള്‍ ഇലക്യയുടെ വീട്ടിലെത്തുന്നതും പതിവായി. വിവരമറിഞ്ഞ മീനമ്മാള്‍ യുവാവുമായുള്ള ബന്ധത്തെ എതിര്‍ക്കുകയും മരുമകളെ ശാസിക്കുകയും ചെയ്തു. ഇതേതുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. അറസ്റ്റിലായ ഇലക്യ കുറ്റം സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

NO COMMENTS

LEAVE A REPLY