റാഞ്ചി: ജാർഖണ്ഡിൽ പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊന്ന ശേഷം മൃതദേഹം വികൃതമാക്കിയ നിലയിൽ. നാലു വയസുകാരിയായ കുട്ടിയുടെ കണ്ണുകൾ ചൂഴ്ന്നും കൈകൾ വെട്ടിമാറ്റിയ നിലയിലുമായിരുന്നു. ജാർഖണ്ഡിലെ സിങ്ക്ബം ജില്ലയിലാണ് സംഭവം. കഴിഞ്ഞ 15 തീയതി മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. കുട്ടിയെ കാണാതായെന്ന പരാതിയിൽ പോലീസ് അന്വേഷണം നടത്തിയിരുന്നില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.