ബെംഗളൂരുവില്‍ വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

199

ബെംഗളൂരു: ബൈക്കിലെത്തിയ സംഘം നടത്തിയ തമ്മിലുണ്ടായ വെടിവെയ്പില്‍ ഒരാള്‍ മരിച്ചു. അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മറ്റിയുടെ (എപിഎംസി)തലവായ എം ശ്രീനിവാസിന്റെ കാറിന് നേരെ ആക്രമണകാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ വെടിയേറ്റ് കൊല്ലപ്പെട്ടത് ആരാണെന്ന് വ്യക്തമല്ല. ട്രാഫിക് സിഗ്നലിലെത്തിയപ്പോള്‍ വേഗത കുറച്ച ഹോണ്ട സിറ്റി കാറിന് നേരെ ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ശ്രീനിവാസ 2013ല്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ശ്രീനിവാസ, ഡ്രൈവര്‍ എന്നിവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൊലപാതക കേസുകളില്‍ ഉള്‍പ്പെടെ പ്രതിയാണ് ഇയാള്‍. കര്‍ഷകര്‍ക്ക് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനായി സംസ്ഥാന സര്‍ക്കാരാണ് അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മറ്റി സ്ഥാപിച്ചത്. ലേലത്തിലൂടെ കര്‍ഷകര്‍ക്ക് മികച്ച വില ലഭ്യമാക്കുകയാണ് മാര്‍ക്കറ്റിന്റെ ലക്ഷ്യം.

NO COMMENTS

LEAVE A REPLY