പ്ലേസ്കൂള്‍ ടീച്ചറെ കുട്ടികളുടെ മുന്നില്‍വച്ച് വെട്ടിക്കൊലപ്പെടുത്തി

194

ഇടുക്കി: മൂന്നാറിനു സമീപം ഗുണ്ടുമലയില്‍ പ്ലേ സ്‌കൂള്‍ ടീച്ചറെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. രാജഗുരുവെന്ന അധ്യാപികയാണ് കൊല്ലപ്പെട്ടത്. ടാറ്റാ ടീ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ക്രഷില്‍ വച്ചാണ് സംഭവം. അഞ്ച് വയസില്‍ താഴയുള്ള കുട്ടികളെ പഠിപ്പിക്കുന്ന സ്ഥാപനമാണിത്. ഉച്ചയ്ക്ക് ഒരു മണിയോടെ കുട്ടികള്‍ക്ക് ഭക്ഷണവുമായി എത്തിയ സ്ത്രീകളാണ് അധ്യാപികയെ മരിച്ച നിലയില്‍ കണ്ടത്. ഇതരസംസ്ഥാന തൊഴിലാളിയാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. കുട്ടികളുടെ മുമ്പില്‍ വച്ചാണ് അധ്യാപിക ക്രൂരമായി കൊല്ലപ്പെട്ടത്. മൂന്നാര്‍മറയൂര്‍ റൂട്ടില്‍ മൂന്നാറില്‍നിന്ന് ഇരുപതോളം കിലോമീറ്റര്‍ അകലെയാണ് സംഭവം. ക്രഷിലെത്തിയ അമ്മമാര്‍ കുട്ടികളുടെ നിലവിളികേട്ട് ഓടിയെത്തി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. മൂന്നാര്‍ പൊലിസെത്തി ജഡം ആശുപത്രിയിലേയ്ക്ക് മാറ്റി. ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേയ്ക്ക് പോയിട്ടുണ്ട്. അമ്മമാര്‍ എത്തുമ്പോള്‍ ഭയന്നു വിറങ്ങലിച്ച് കുട്ടികള്‍ ക്രഷിനുള്ളില്‍ നിലവിളിച്ചുകൊണ്ടിരിക്കുകയായിരുന്നു

NO COMMENTS

LEAVE A REPLY