മുംബൈ: ദളിത് എഴുത്തുകാരന് കൃഷ്ണ കിര്‍വാലെ കൊല്ലപ്പെട്ട നിലയില്‍. മഹാരാഷ്ട്രയിലെ കോലാപൂര്‍ ജില്ലയിലുള്ള സ്വന്തം വസതിയിലാണ് അദ്ദേഹത്തെ കുത്തി ക്കൊന്ന നിലയില്‍ കണ്ടെത്തിയത്. കോലപ്പൂരിലെ ശിവാജി യൂണിവേഴിസിറ്റിയിലെ മറാത്തി ഭാഷ വിഭാഗത്തിന്റെ മുന്‍ തലവനായിരുന്നു ഡോ. കിര്‍വാലെ. അംബേദ്കറിന്റെ ചിന്തകളായിരുന്നു കിര്‍വാലയെ ഏറ്റവുമധികം സ്വാധീനിച്ചത്. ഡോ. ബാബാസാഹേബ് അംബേദ്കര്‍ റിസര്‍ച്ച് സെന്ററിെന്റ തലവനായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. കൊലപാതകത്തിന്റെ കാരണത്തെകുറിച്ച് കൃതമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഒരാള്‍ പിടിയിലായതായും സൂചനകളുണ്ട്.