കാസര്‍കോട്: കാസര്‍കോട് ചൂരിയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. മദ്രസ അധ്യാപകനായ കര്‍ണ്ണാടക കുടക് സ്വദേശി റിയാസ് ആണ് കൊല്ലപ്പെട്ടത്. രാത്രി പതിനൊന്നരയോടെയാണ് കൊലപാതകം നടന്നത്. ചൂരി പഴയ പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ കിടന്നിരുന്ന റിയാസിനെ വാഹനത്തിെലത്തിയ സംഘം വെട്ടിക്കൊല്ലുകയായിരുന്നു. ബഹളം കേട്ട് തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്നവര്‍ എഴുന്നേറ്റ് വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ കല്ലെറിഞ്ഞ് ഭീഷണിപെടുത്തി തടഞ്ഞു. ഇവര്‍ മൊബൈല്‍ഫോണില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും റിയാസ് മരിച്ചിരുന്നു. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമാണ് കൊലപാതകത്തിനു പിന്നിലെന്നും യഥാര്‍ത്ഥ പ്രതികളെ ഉടന്‍ പിടികൂടണമെന്നും സ്ഥലത്തെത്തിയ എന്‍.എ.
നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. കൊലപാതകത്തെ തുടര്‍ന്ന് കാസര്‍കോഡ് നഗരത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. ഉത്തരമേഖലാ എഡിജിപി രാജേഷ് ദിവാന്‍ രാത്രിതന്നെ കാസര്‍കോട്ടെത്തി. ഇന്ന് കാസര്‍കോഡ് നിയോജകമണ്ഡലത്തില്‍ ഹര്‍ത്താലിന് മുസ്ലിം ലീഗ് ആഹ്വാനം ചെയ്തു.