ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വ്യവസായി സ്വന്തം സ്ഥാപനത്തില്‍ വെടിയേറ്റു കൊല്ലപ്പെട്ടു. രത്തന്‍ലാല്‍ ചൗഹാന് എന്ന അറുപത്തഞ്ചുകാരനാണ് രോഹിണി സെക്ടര്‍ 24ലെ സ്ഥാപനത്തില്‍വച്ച് അക്രമികളുടെ വെടിയേറ്റു മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. രത്തന്‍ലാലിനെ വെടിവച്ചുവീഴ്ത്തിയ അക്രമികള്‍ കാറില്‍ കടന്നുകളഞ്ഞതായി പോലീസ് അറിയിച്ചു. രണ്ടു പേരായിരുന്നു അക്രമി സംഘത്തിലുണ്ടായിരുന്നത്. സുരക്ഷാഭീഷണികളുടെ പേരില്‍ രത്തന്‍ലാലിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ ഉദ്യോഗസ്ഥന് അവധിയിലായിരുന്ന ദിവസമാണ് കൊല നടന്നത്. രത്തന്‍ലാലിന്റെ മകനും കഴിഞ്ഞവര്‍ഷം കൊലയാളികളുടെ കത്തിക്ക് നേരത്തെ ഇരയായിരുന്നു. കേസിലെ പ്രതി ഇപ്പോള്‍ ജയില്‍ശിക്ഷ അനുഭവിക്കുകയാണ്