ആലപ്പുഴ: ഹരിപ്പാട് യുവതിയെ വീടിനുള്ളിൽ കൊലപ്പെട്ട നിലയിൽ കണ്ടെത്തി. മാവേലിക്കര കറ്റാനം സ്വദേശി പുഷ്പകുമാരിയെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. മാധവ ജംഗ്ഷന് സമീപമുള്ള വാടകവീട്ടിലായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് ഹരിപ്പാട് സ്വദേശി വേണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം മറവുചെയ്യാനായി പള്ളിപ്പാട് സ്വദേശിയായ ഒരാളെ വേണു വിളിച്ചുവരുത്തിയിരുന്നു. ഇയാൾ നൽകിയ വിവരത്തെത്തുടർന്നാണ് ഹരിപ്പാട് പൊലീസ് മാധവ ജംഗ്ഷനിലെ വീട്ടിലെത്തുന്നത്. ഈ സമയം വീട്ടിലുണ്ടായിരുന്ന വേണുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വേണുവിനെ ചോദ്യം ചെയ്ത് വരുകയാണ്.