റിയാദില്‍ മലയാളിയെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

172

റിയാദ്: റിയാദില്‍ മലയാളിയെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മലപ്പുറം പരപ്പനങ്ങാടി സദ്ദാംബീച്ച്‌ അങ്ങമന്‍ സിദ്ദീഖിനെയാണ് ഷോപ്പിനുളളില്‍ വെട്ടി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ഗ്രോസറി ഷോപ്പില്‍ ജീവനക്കാരനായിരുന്നു. തലക്കും കൈകാലുകള്‍ക്കും ഗുരുതരമായ വെട്ടേറ്റ നിലയിലാണ് റിയാദ് എക്സിറ്റ് 22ലെ ഗ്രോസറി ഷോപ്പില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവം ഇന്നലെ രാവിലെ 9നാണ് നടന്നതെന്നു കരുതുന്നു. അടുത്ത സ്ഥാപനത്തിലെ സി സി ടി വി ദൃശ്യങ്ങളില്‍ പതിഞ്ഞ അക്രമികളുടെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. രണ്ട് യമന്‍ പൗരന്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സ്ഥിരീകരിക്കാത്ത വിവരം ഉണ്ട്. മൃതദേഹം അല്‍ ഈമാന്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം അല്‍ ഈമാന്‍ ആശുപത്രിയില്‍.

NO COMMENTS